sys
പെരിന്തൽമണ്ണയിൽ നടന്ന എസ് വൈ എസ് ജില്ലാ യുവജനപ്രയാണ സ്വീകരണ സമ്മേളനത്തിൽ എസ് വൈ എസ് ജില്ലാ ഫിനാൻസ് സെക്രട്ടറി ബഷീർ ചെല്ലക്കൊടി പ്രമേയ പ്രഭാഷണം നടത്തുന്നു

പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ 25ന് നടക്കുന്ന എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ യുവജന റാലിയുടെ പ്രചാരണാർത്ഥം എസ്.വൈ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വഴിക്കടവിൽ നിന്നാരംഭിച്ച ജില്ലാ യുവജന പ്രയാണത്തിന് പെരിന്തൽമണ്ണയിൽ സ്വീകരണം നൽകി. സോൺ പ്രസിഡന്റ് സയ്യിദ് മുർതളാ സഖാഫി അദ്ധ്യക്ഷത വഹിച്ചു.
കെ.കെ.എസ് തങ്ങൾ പെരിന്തൽമണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ ഫിനാൻസ് സെക്രട്ടറി ബഷീർ ചൊല്ലക്കൊടി പ്രമേയ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഇ.കെ മുഹമ്മദ് കോയ സഖാഫി സന്ദേശ പ്രഭാഷണം നടത്തി. പെരിന്തൽമണ്ണ മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി നൗഷാദ്, ഡിവൈഎഫ്‌ഐ പെരിന്തൽമണ്ണ ബ്ലോക്ക് സെക്രട്ടറി കെ.പി അനീഷ്,
പെരിന്തൽമണ്ണ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.ജലീൽ കുന്നക്കാവ് , ജാഫർ അഹ്‌സനി , റഷീദ് സഖാഫി എന്നിവർ പ്രസംഗിച്ചു.