sangamam
മലപ്പുറം എംഎസ്പി ഹൈസ്‌കൂളിലെ 1984 ാംബാച്ച് പത്താംക്ലാസ് വിദ്യാർഥികളുടെ സംഗമത്തിൽ സൗഹൃദ കൂട്ടായ്മ കൺവീനർ എ.കെ സുരേഷ്‌കുമാർ സംസാരിക്കുന്നു.

മലപ്പുറം: എം.എസ്.പി ഹൈസ്‌കൂളിലെ 1984 ാം ബാച്ച് പത്താംക്ലാസ് വിദ്യാർത്ഥികളുടെ സംഗമം മിലൻ 2020 എന്ന പേരിൽ കാവുങ്ങലിലെ ബൈപ്പാസ് ജംഗ്ഷനു സമീപത്തെ കാലിക്കറ്റ് പ്ലാസ ഓഡിറ്റോറിയത്തിൽ ചേർന്നു. സൗഹൃദ കൂട്ടായ്മ കോ-ഓർഡിനേറ്റർ സി.കെ നിഷിൽകുമാർ ആമുഖ പ്രഭാഷണം നടത്തി. ജീവകാരുണ്യം അടക്കമുള്ള വിവിധതലങ്ങളിൽ സജീവമാകാനും തുടർസംഗമങ്ങൾ നടത്താനും സൗഹൃദ കൂട്ടായ്മ തീരുമാനിച്ചു. നന്ദകുമാർ, പത്മശ്രീ, സിന്ധു, ജമാലുദ്ദീൻ, വിജയശ്രീ, ഹംസ എന്നിവർ ഗാനമാലപിച്ചു. ആശാ രമേശ് കവിത ചൊല്ലി. കൺവീനർ എ.കെ. സുരേഷ് കുമാർ സ്വാഗതവും രതി നന്ദിയും പറഞ്ഞു. നൂറിലേറെ പേർ പങ്കെടുത്തു.