ozhukil
മിനിപമ്പയിൽ ഒഴുക്കിൽ പെട്ട ശബരിമല തീർത്ഥാടകരെ ലൈഫ് ഗാർഡുമാർ രക്ഷപ്പെടുത്തിയപ്പോൾ

എടപ്പാൾ : മിനിപമ്പയിൽ ഒഴുക്കിൽപ്പെട്ട ശബരിമല തീർത്ഥാടകരായ രണ്ടുപേരെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി. ഞായറാഴ്ച കാലത്ത് 11 മണിയോടെയാണ് കുറ്റിപ്പുറം മിനിപമ്പയിൽ കുളിക്കാനിറങ്ങിയ ആന്ധ്രപ്രദേശികളായ രവി(28),​ പിമ്മണ(28) എന്നിവർ ഒഴുക്കിൽപ്പെട്ടത്.സംഭവം ശ്രദ്ധയിൽ പെട്ട സ്ഥലത്തുണ്ടായിരുന്ന ലൈഫ് ഗാർഡ് അംഗങ്ങളായ ഇബ്രാഹിം, ജിഷ്ണു, സൈഫു എന്നിവർ ചേർന്നാണ് ഒഴുക്കിൽ പെട്ടവരെ രക്ഷപ്പെടുത്തിയത്. പ്രാഥമിക പരിശോധനകൾക്ക് ശേഷം സംഘം ശബരിമലയ്ക്ക് തിരിച്ചു.