abdul-vahab
അമൽ കോളജിൽ ദേശീയ ഗവേഷണ ശിൽപശാലയിൽ പി.വി. അബ്ദുൽ വഹാബ് എം.പി പ്രസംഗിക്കുന്നു

നിലമ്പൂർ: പ്രകൃതി സൗഹൃദ ടൂറിസം രംഗത്ത് കൂടുതൽ ഗവേഷണങ്ങൾ അനിവാര്യമാണെന്ന് രാജ്യസഭാംഗം പി.വി. അബ്ദുൾ വഹാബ് എംപി. പറഞ്ഞു. അമൽ കോളേജിൽ നടക്കുന്ന ദ്വിദിന ദേശീയ ഹോസ്പിറ്റാലിറ്റി ഗവേഷണ ശിൽപ്പശാലയിൽ മുഖ്യാതിഥിയായിരുന്നു അദ്ദേഹം.
കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ ഡോ.സി.എൽ. ജോഷി ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി ഡോ.ബി.ജോർജ്ജ്, ഡോ.എസ്.പുഷ്പരാജ് , ഡോ.എൽ.സെസിസ് ദാസ്തൻ തുടങ്ങിയ വിദഗ്ദ്ധർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ടൂറിസം ഹോട്ടൽ മാനേജ്‌മെന്റ് വിഭാഗം തലവൻ ടി. ഷമീർ ബാബു അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻചാർജ്ജ് ഡോ.പി.എം അബ്ദുൽ സാക്കിർ, ഡോ.കെ.എ ധന്യ, സി.എച്ച് അലി ജാഫർ, വി.കെ ഹഫീസ് , എസ്. അനുജിത്ത്, കെ.പി ജനീഷ് ബാബു എന്നിവർ പ്രസംഗിച്ചു.