ആലത്തിയൂർ : മലബാർ വാൽഡോർഫ് സ്‌കൂൾ ട്രീ മാഗസിൻ പ്രകാശനം നാടകകൃത്ത് ജനാർദ്ദനൻ പേരാമ്പ്ര നിർവഹിച്ചു. പി ടി എ പ്രസിഡന്റ് പി. ഹൈറുന്നീസ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. പി.എം. മുസ്തഫ, ബിന്ദു ദേവദാസ്, ഷൈജ മധു എന്നിവർ പ്രസംഗിച്ചു.
ഒരോ ക്ലാസുകളിൽ നിന്ന് 30 മരങ്ങളിലായാണ് മാഗസിൻ ഒരുക്കിയിട്ടുള്ളത്. കുട്ടിക്കവിതകൾ, മിനിക്കഥകൾ, ചിത്രങ്ങൾ, ചരിത്രങ്ങൾ , സംഭവ വികാസങ്ങൾ എന്നിവ മരങ്ങളിൽ പതിച്ചാണ് ട്രീ മാഗസിൻ ഒരുക്കിയത്. കുട്ടി എഡിറ്റർമാരുടെ ക്രോഡീകരണത്തിലാണ് മാഗസിൻ പുറത്തിറക്കിയത് .