prathi-1
ഉണ്ണിക്കൃഷ്ണൻ

പെരിന്തൽമണ്ണ: അന്തർ ജില്ലാ മോഷണ സംഘത്തിലുൾപ്പെട്ട രണ്ടുപേരെ ആയുധങ്ങൾ സഹിതം പൊലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം നെല്ലിക്കുഴി സ്വദേശി തേലിക്കാട്ട് വീട്ടിൽ ഷാജഹാൻ (45), ചെർപ്പുളശ്ശേരി കാറൽമണ്ണ സ്വദേശി കൈതക്കൽ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ എന്ന ചെമ്പ് ഉണ്ണി(36) എന്നിവരാണ് ഇന്നലെ പുലർച്ചെ രണ്ടോടെ അറസ്റ്റിലായത്. മഞ്ചേരി ടൗണിലെ ലോട്ടറി സ്ഥാപനത്തിന്റെ പൂട്ടുപൊളിച്ചു രണ്ടുലക്ഷം രൂപയും ലോട്ടറി ടിക്കറ്റുകളും മോഷ്ടിച്ചത് തങ്ങളാണെന്ന് പ്രതികൾ സമ്മതിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നും മൊബൈൽ ടവർ ബാറ്ററി, കേബിളുകൾ എന്നിവ മോഷ്ടിച്ച കേസുകൾക്കും തുമ്പായി. നിരവധി കേസുകളിൽ ഉൾപ്പെട്ട് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളുടെയും കച്ചവട സ്ഥാപനങ്ങളുടെയും പൂട്ടുകൾ പൊട്ടിച്ച് കളവ് നടത്തുന്നതാണ് സംഘത്തിന്റെ രീതി. ഇത്തരം കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ പെരിന്തൽമണ്ണ എ.എസ്‌.പി രീഷ്മ രമേശന്റെ നേതൃത്വത്തിലുള്ള സംഘത്തെ എസ്.പി നിയോഗിച്ചിരുന്നു.
എ.എസ്.പിക്കൊപ്പം സി.ഐ ഐ. ഗിരീഷ് കുമാർ, എസ്‌.ഐ മഞ്ജിത്ത് ലാൽ, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി. മുരളീധരൻ, ടി. ശ്രീകുമാർ, എൻ.ടി. കൃഷ്ണകുമാർ, എം. മനോജ് കുമാർ, ജിതിൻ, മിഥുൻ, സജീർ, അഡീ. എസ്‌.ഐ ഉദയൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.