little-ferona
നിലമ്പൂർ: ലിറ്റിൽ ഫ്‌ളവർ ഫെറോന ദേവാലയത്തിൽ തിരുനാൾ ആഘോഷത്തിന് ഫാ.തോമസ് കച്ചിറയിൽ കൊടിയുയർത്തുന്നു

നിലമ്പൂർ: ലിറ്റിൽ ഫ്‌ളവർ ഫെറോന ദേവാലയത്തിൽ തിരുനാൾ ആഘോഷത്തിന് തുടക്കമായി. ഫാ.തോമസ് കച്ചിറയിൽ കൊടിയേറ്റി. തുടർന്ന് തിരുരൂപങ്ങളെ പന്തലിലേക്ക് ആനയിച്ചു. മണിമൂളി അസി. വികാരി ഫാ. ജോസഫ് ചക്കാലക്കൽ വിശുദ്ധ കുർബാന സന്ദേശം നൽകി. ഫാ. സെബാസ്റ്റ്യൻ തേൻപള്ളിയിൽ ദിവ്യകാരുണ്യപ്രദക്ഷിണം നടത്തി. ഫാ. ജോൺ ഏടാട്ട് പ്രസംഗിച്ചു. വൈകിട്ട് ബൈബിൾ നാടകം അരങ്ങേറി.