താനൂർ: ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തിരൂർ, താനൂർ തീരദേശങ്ങൾ കേന്ദ്രീകരിച്ച് നടന്ന തീര സംഗമ യാത്രയിൽ ആയിരങ്ങൾ പങ്കെടുത്തു. വൈകിട്ട് മൂന്നിന് കൂട്ടായിയിൽ നിന്നും ആരംഭിച്ച ബൈക്ക് റാലി ഉണ്യാലിൽ സമാപിച്ചു.
ഉണ്യാലിൽ നിന്ന് ആരംഭിച്ച ബഹുജന റാലി മലബാർ ദേവസ്വം ബോർഡ് അംഗം ടി എൻ ശിവശങ്കരൻ, താനാളൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ഇബ്രാഹിം എന്നിവർ ചേർന്ന് വി. അബ്ദുറഹ്മാൻ എംഎൽഎയ്ക്ക് ദേശീയ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ പങ്കെടുത്ത റാലി താനൂർ ഹാർബറിൽ സമാപിച്ചു. ഹാർബറിൽ നടന്ന പൊതുയോഗം എ.എൻ ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി അബ്ദുറഹ്മാൻ എം.എൽ.എ അദ്ധ്യക്ഷനായി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ഇ ജയൻ, ജില്ലാ കമ്മിറ്റിയംഗം കൂട്ടായി ബഷീർ, എ. ശിവദാസൻ, തിരൂർ ഏരിയ സെക്രട്ടറി അഡ്വ.പി ഹംസക്കുട്ടി, തിരൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി അബ്ദുൾ ഷുക്കൂർ, താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ മുജീബ് ഹാജി, ഒഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ വി പ്രജിത, നിറമരുതൂർ പഞ്ചായത്ത് പ്രസിഡന്റ് വി വി സുഹ്ര റസാഖ്, സിഡ്‌കോ ചെയർമാൻ നിയാസ് പുളിക്കലകത്ത് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് സംഗീതശില്പം അരങ്ങേറി.