പെരിന്തൽമണ്ണ: ഗവർണർ മുഹമ്മദ് ആരിഫ്ഖാനെ ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംവാദത്തിന് വെല്ലുവിളിച്ച് കോൺഗ്രസ് നേതാവും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. പട്ടിക്കാട് ജാമിഅ നൂരിയ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ തനിക്ക് ഗവർണർക്ക് പറഞ്ഞു കൊടുക്കാനാവും. ഭരണ നിർവഹണപരമായ കാര്യങ്ങളിൽ ഗവർണർക്ക് ഒരുപങ്കും വഹിക്കാനില്ല. ഗവർണർ ഭരണഘടന വായിക്കുകയാണങ്കിൽ ഇക്കാര്യം മനസിലാവും. കേരളത്തിൽ ഗവർണർ നിയമസഭയെ മറികടന്നു കേന്ദ്ര സർക്കാരിന് ഒത്താശ ചെയ്യുകയാണെന്നും കപിൽ സിബൽ പറഞ്ഞു.