കീഴാറ്റൂർ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് തച്ചിങ്ങനാടം നല്ലൂരിൽ ബഹുജന കൂട്ടായ്മ പ്രതിഷേധറാലി നടത്തി. വീണപറമ്പിൽ നിന്നും അരിക്കണ്ടംപാക്ക് വരെ നടത്തിയ മാർച്ച് നല്ലൂരിൽ സമാപിച്ചു. പി.കെ മൂസ്സകുട്ടി, കെ. ജയകൃഷ്ണൻ, ടി. മുരളീധരൻ, ചോലക്കൽ ബഷീർ, പി.കെ. അനസ്, തെക്കോടൻ അസീസ്, എ. ഷാനവാസ് ജമാൽ, കുഴിപ്പള്ളി ബൈജു, സി. സജീഷ് ബാബു, എ.പി ഷാനവാസ്, ഇ. ജംഷീർ എന്നിവർ പ്രസംഗിച്ചു.