പരപ്പനങ്ങാടി: ചാക്കുകണക്കിന് പോസ്റ്റൽ ഉരുപ്പടികൾ പോസ്റ്റ്മാന്റെ വീട്ടിൽ നിന്ന് പിടികൂടി. പരപ്പനങ്ങാടി ഉള്ളണം പോസ്റ്റ് ഓഫീസിലെ ശിപായി പോസ്റ്റ്മാൻ മോഹനചന്ദ്രന്റെ കോട്ടത്തറ ഭരണിക്കോട്ട ക്ഷേത്രത്തിന് പരിസരത്തെ വീട്ടിൽ നിന്നും പരിസരത്തെ തോട്ടിൽ നിന്നുമാണ് ആധാർ കാർഡുകളടക്കമുള്ള വസ്തുക്കൾ പരപ്പനങ്ങാടി പൊലീസ് കണ്ടെടുത്തത്. തോട്ടിൽ നിന്ന് 86 ആധാർ കാർഡ് കിട്ടിയതിനെ തുടർന്ന് നാട്ടുകാർ പരാതിപ്പെട്ടതനുസരിച്ച് പരപ്പനങ്ങാടി പൊലീസ് വീട് റെയ്ഡ് ചെയ്തപ്പോഴാണ് കൂടുതൽ വസ്തുക്കൾ കിട്ടിയത് .പരപ്പനങ്ങാടി അഡീഷണൽ എസ്.ഐ മാരായ വിമല, രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ്
റെയ്ഡ് നടന്നത്.