പരപ്പനങ്ങാടി :ആൾമറയില്ലാത്ത കിണറ്റിൽ വീണപോത്തിനെ ഫയർഫോഴ്സ് അധികൃതർ സുരക്ഷിതമായി കരയ്ക്കെത്തിച്ചു . അരിയല്ലൂർ സായി മഠം റോഡിലെ അച്ചംവീട്ടിൽ ശ്രീരാജന്റെ പറമ്പിനടുത്തുള്ള ആൾമറയില്ലാത്ത കിണറ്റിലാണ് പോത്ത് വീണത്. ചെട്ടിപ്പടി സ്വദേശി സഞ്ജുവിന്റേതാണ് പോത്ത്. തിരൂരിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമെത്തി പോത്തിനെ വടം കെട്ടി
കരയ്ക്കെത്തിച്ചു.