തവനൂർ : ചമ്രവട്ടം - കർമ്മ റോഡിൽ വഴിയരികിലെ കോൺക്രീറ്റ് കുറ്റികളിൽ നാൽക്കാലികളെ കെട്ടിയിട്ട് ഉടമസ്ഥർ പോകുന്നത് പതിവാകുന്നു. ഇതുമൂലം വാഹന യാത്രക്കാരും കാൽനടയാത്രക്കാരും ബുദ്ധിമുട്ടിലാവുകയാണ്.
ഇവ റോഡിലേക്ക് കയറി നിന്ന് വഴി മുടക്കുന്നതിനാൽ പലപ്പോഴും യാത്രക്കാർ ഏറെ പണിപ്പെട്ടാണ് അപ്പുറം കടക്കുന്നത്. ചില സന്ദർഭങ്ങളിൽ ഇവ ആക്രമണ സ്വഭാവം കാണിക്കുന്നത് കുട്ടികളടക്കുമുള്ള വഴിയാത്രക്കാരെ ഭീതിയിലാക്കുന്നുണ്ട്. ചിലപ്പോൾ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് മാത്രമേ ഉടമസ്ഥർ ഇവയെ കെട്ടഴിച്ചു കൊണ്ടുപോകാറുള്ളൂവെന്നും നാട്ടുകാർ പറയുന്നു.