പൊന്നാനി: ഏത് സ്വേച്ഛാധിപത്യത്തിന്റെ മുന്നിലും ഒറ്റയ്ക്ക് നിൽക്കാനും പൊരുതുവാനുമുള്ള ആത്മബലത്തിന്റെ പേരാണ് മഹാത്മാഗാന്ധിയെന്ന് ഡോ. സുനിൽ പി ഇളയിടം പറഞ്ഞു. നിയമത്തിൽ നീതി ചേർത്ത് അതിനെ രാഷ്ട്രീയ മൂല്യങ്ങളിലേക്ക് ഉയർത്തിയതാണ് ഗാന്ധിയുടെ പ്രസക്തിയെന്നും എം.ഇ.എസ് പൊന്നാനി കോളേജ് സംഘടിപ്പിച്ച മതേതര ബഹുസ്വര കൂട്ടായ്മയിൽ 'ഗാന്ധിയൻ ചിന്തയുടെ വർത്തമാനം ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തവേ അദ്ദേഹം കൂട്ടിച്ചേർത്തു.
എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ ഫസൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. പി.ഒ.ജെ. ലബ്ബ, എം. ഇ.എസ് സംസ്ഥാന ട്രഷറർ പ്രൊഫ. കടവനാട് മുഹമ്മദ്, സംസ്ഥാന സെക്രട്ടറി മുജീബ് റഹ്മാൻ, എയ്ഡഡ് കോളേജ് കമ്മിറ്റി ചെയർമാൻ പി.എച്ച്. മുഹമ്മദ്, എം. ഇ.എസ് ജില്ലാ പ്രസിഡന്റ് ഒ.സി. സലാഹുദ്ദീൻ, കോളേജ് സെക്രട്ടറി എം.കെ മുഹമ്മദ് റഷീദ്, പ്രിൻസിപ്പൽ ക്യാപ്ടൻ എം.എൻ. മുഹമ്മദ് കോയ, സ്റ്റാഫ് ക്ലബ് സെക്രട്ടറി ഡോ. എ.ആർ. സീന, യൂണിയൻ ജോയിന്റ് സെക്രട്ടറി സി.എസ് അനഘ എന്നിവർ പ്രസംഗിച്ചു.