ponkala
പൊങ്കാല മഹോത്സവത്തിൽ നിന്ന്

താനൂർ: മകരത്തിലെ പൊങ്കാല മഹോത്സവത്തിന് താനൂർ പൂരപ്പറമ്പ് തണ്ണീർ ഭഗവതി ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക്. അഞ്ഞൂറിലധികം ഭക്തജനങ്ങൾക്ക് പൊങ്കാലയിടാനുള്ള സൗകര്യങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരുന്നത്. മേൽശാന്തി വിവേക് നമ്പൂതിരിയുടെ നേതൃത്വം വഹിച്ചു. അഞ്ഞൂറിൽ പരം സ്ത്രീകളാണ് പൊങ്കാല അർപ്പിച്ചത് . താനൂരിലെയും പരിസര പ്രദേശങ്ങളിലേയും കുടുംബങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തജനങ്ങൾ പൊങ്കാല മഹോത്സവത്തിനെത്തി. ക്ഷേത്രം പ്രസിഡന്റ് പത്മനാഭൻ, ജനറൽ സെക്രട്ടറി സുകുമാരൻ, ശ്രീജേഷ്, രഞ്ജിത്ത്, പ്രിയേഷ്, ജിജീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.ക്ഷേത്ര സംരക്ഷണ സമിതി തിരൂർ താലൂക്ക് ജനറൽ സെക്രട്ടറി ശശി അയ്യപ്പൻകാവ് പ്രഭാഷണം നടത്തി.