mani-ayyar
താനാളൂരിൽ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി നടത്തിയ സമര ജ്വാല മുൻ കേന്ദ്രമന്ത്രി മണി ശങ്കർ അയ്യർ ഉദ്ഘാടനം ചെയ്യുന്നു

താനാളൂർ:പൗരത്വത്തിന്റെ പേരിൽ ഇന്ത്യയുടെ മതേതര സ്വഭാവം തകർക്കാൻ അനുവദിക്കില്ലെന്നും രാജ്യത്ത് രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും മുൻ കേന്ദ്രമന്ത്രി മണി ശങ്കർ അയ്യർ പറഞ്ഞു.താനാളൂരിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സമരജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ടി. സലീം ബാബു അദ്ധ്യക്ഷത വഹിച്ചു. വനിതാ സമ്മേളനം വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിന നിയാസി ഉദഘാടനം ചെയ്തു.മുസ്ലിം ലീഗ് സംസഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തി.