പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പഞ്ചായത്ത് കുടുംബശ്രീ വാർഷികാഘോഷം തിരൂർക്കാട് വാവാസ് ഓഡിറ്റോറിയത്തിൽ വനിത കമ്മിഷൻ അംഗം ഷാഹിദ കമാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേണുക അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് പ്രസിഡന്റ് കെ.ടി. ശ്രീജ , സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ യു. രവി, ഏലിയാമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. അമീർ, പി. പത്മജ, മായാദേവി, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. റംല, കെ.ടി. നാരായണൻ, പഞ്ചായത്ത് അംഗങ്ങളായ കെ. ഷബീർ, അനീസ് , കെ. രാജു, റഹീന എന്നിവർ പ്രസംഗിച്ചു.