മേലാറ്റൂർ: രാജ്യപുരസ്‌കാർ നിറവിൽ മേലാറ്റൂർ ആർ.എം എച്ച്.എസ്.എസ്. പരീക്ഷയിൽ പങ്കെടുത്ത സ്‌കൂളിലെ 44 സ്‌കൗട്ട് ആൻഡ് ഗൈഡുകളും അവാർഡിന് അർഹത നേടി. അഞ്ചാം ക്ലാസ് മുതൽ സ്‌കൗട്ട് ഗൈഡ് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് സംസ്ഥാന സർക്കാർ രാജ്യ പുരസ്‌കാർ അവാർഡ് നൽകുന്നത്.