മഞ്ചേരി :മാലാങ്കുളത്ത് കുന്നിലെ കുറ്റിക്കാടിന് തീപിടിച്ചു. അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ കാരണം സമീപത്തെ വീടുകളിലേക്ക് പടരും മുമ്പേ തീയണയ്ക്കാനായി. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് മാലാംങ്കുളം പതിനേഴാം വാർഡിൽ ഹസ്സൻ മൊയ്തീൻ കുരിക്കളുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിന്റെ വിവിധ ഭാഗങ്ങളിൽ തീ പടർന്നത്. മഞ്ചേരി അഗ്നിരക്ഷാ സേനയിലെ അസ്സിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ.കെ .ടി. പ്രഘോഷിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ എം.അബ്ദുൾ കരീം, ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർമാരായ .എം.പ്രദീപ് കുമാർ, .വി .സി .രഘുരാജ്, .കെ.കെ.നന്ദകുമാർ, കെ.അഷ്‌റഫ് , ഹോം ഗാർഡായ കെ.ബിനീഷ്, പി.സുരേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്