മലപ്പുറം: ശാസ്ത്രീയമല്ലാത്ത കൃഷിരീതികൾ കാർഷിക രംഗത്തേക്കുള്ള പുതിയ കടന്നു വരവിനെ ഇല്ലാതാക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. തിരൂർ വെറ്റിലയ്ക്കു ലഭിച്ച ഭൗമ സൂചിക പദവിയുടെ വിളംബര ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തിരൂർ വാഗൺ ട്രാജഡി ടൗൺഹാളിൽ നടന്ന ചടങ്ങിൽ ജില്ലാതല കർഷക അവാർഡ് വിതരണവും മന്ത്രി നിർവഹിച്ചു. സി. മമ്മൂട്ടി എം.എൽ.എ അദ്ധ്യക്ഷനായിരുന്നു.
രാജ്യാന്തര പ്രശസ്തിയാർജ്ജിച്ചതും വീട്ടുവൈദ്യത്തിലും ആയുർവേദ ചികിത്സാവിധികളിലും വരെ പേര് കേട്ടതുമായ തിരൂർ വെറ്റിലയ്ക്ക് ഇതോടെ പ്രശസ്തിയും വിലയും വർദ്ധിക്കുമെന്ന് മന്ത്രി പറഞ്ഞു.എടയൂർ മുളകുൾപ്പടെ സംസ്ഥാനത്ത് പ്രത്യേകം പരിഗണന അർഹിക്കുന്ന ഉത്പന്നങ്ങളുടെ ഭൗമ സൂചിക പദവിക്കായി ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ഭൗമ സൂചികാപദവിയുടെ പത്ര കൈമാറ്റം മന്ത്രി തിരൂർ വെറ്റില ഉത്പാദക സംഘം പ്രസിഡന്റ് ബാവ മൂപ്പനും സെക്രട്ടറി മേലേതിൽ ബീരാൻ കുട്ടിക്കും നൽകി നിർവഹിച്ചു. തിരൂർ വെറ്റിലയുടെ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു.
വി.അബ്ദുറഹ്മാൻ എം.എൽ.എ, നഗരസഭ ചെയർമാൻ കെ.ബാവ, പഞ്ചായത്ത് പ്രസിഡന്റ് സി.പി റംല തുടങ്ങിയവർ സംബന്ധിച്ചു.
ഏറെ പ്രശസ്തം
ഉന്നതമായ ഗുണനിരവാരം കൊണ്ട് ഏറെ പ്രശസ്തമാണ് തിരൂർ വെറ്റില.
അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കുമായി തിരൂർ വെറ്റില കയറ്റുമതി ചെയ്യുന്നു.
കൃഷി വകുപ്പിന്റെയും കേരള കാർഷിക സർവകലാശാലയുടെയും ശ്രമഫലമായാണ് തിരൂർ വെറ്റിലയ്ക്ക് ഭൗമ സൂചിക പദവി ലഭിച്ചത്
വെറ്റില മുറുക്കാത്തവർക്കും ഉപയോഗി ക്കാൻ കഴിയുന്ന വിധം സംസ്ക രിച്ച ഉത്പ ന്നങ്ങൾ നിർമ്മിക്കാനാണ് ശ്രമിക്കേണ്ടത്. ഇതിനായി കാർഷിക സർവ്വകലാശാലയുടെ സഹായം ലഭ്യമാക്കും
മന്ത്രി വി.എസ് സുനിൽ കുമാർ
270
ഹെക്ടർ സ്ഥലത്താണ് തിരൂർ താലൂക്കിൽ വെറ്റില കൃഷി ചെയ്യുന്നത്.