collector
ജില്ലാ കളക്ടർ


മലപ്പുറം: സർക്കാർ നിലപാടിന് വിരുദ്ധമായി എൻ.പി.ആർ മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജില്ലയിൽ ആരംഭിച്ചിട്ടില്ലെന്ന് ജില്ലാകളക്ടർ ജാഫർ മലിക്. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം സെൻസസുമായി ബന്ധപ്പെട്ട നടപടികൾ മാത്രമേ ജില്ലയിൽ നടക്കുന്നുള്ളുവെന്നും കളക്ടർ വ്യക്തമാക്കി. എൻ.പി.ആർമായി ബന്ധപ്പെട്ട് മഞ്ചേരി മുനിസിപ്പാലിറ്റിയിൽ നിന്ന് സ്‌കൂളുകളിലേക്ക് അയച്ച കത്ത് ശ്രദ്ധയിൽപ്പെട്ടതായും സംസ്ഥാനത്ത് എൻ.പി.ആർ നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാരിന്റെ നിർദേശത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. സംസ്ഥാനത്ത് എൻ.പി.ആർ നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യത്തിൽ ലഭിച്ച നിർദ്ദേശം എല്ലാ ഫീൽഡ് ഓഫീസർമാർക്കും നൽകിയിട്ടുമുണ്ടെന്നും കളക്ടർ വ്യക്തമാക്കി.