gold-thattip
പ്രതി

വളാഞ്ചേരി: സ്വർണാഭരണമെന്ന വ്യാജേന ഈയത്തിൽ തീർത്ത വളകൾ വിൽക്കാനെത്തിയ ആളെ ജുവലറി ഉടമയുടെ പരാതിയിൽ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. എറണാംകുളം ആലപുരം ഇലഞ്ഞി കീടശ്ശേരിയിൽ ഗോപാലകൃഷ്ണനെയാണ് (52 ) വളാഞ്ചേരി സ്റ്റേഷൻ എസ്.എച്ച്. ഒ ടി. മനോഹരനും സംഘവും അറസ്റ്റ് ചെയ്തത്. വളാഞ്ചേരിയിലെ ജുവലറിയിൽ സ്വർണാഭരണങ്ങൾ മാറ്റിവാങ്ങാനെന്ന വ്യാജേന ഈയത്തിൽ സ്വർണം പൂശിയ വലയുമായി ഇയാൾ എത്തുകയായിരുന്നു. മാറ്റ് നോക്കുന്ന യന്ത്രത്തിൽ വച്ചുനോക്കിയപ്പോൾ മാറ്റ് കുറവാണെന്ന് കണ്ട് വളകൾ പൊട്ടിച്ചു നോക്കിയപ്പോൾ പ്രത്യേക ലോഹത്തിൽ തീർത്തതാണെന്ന് കണ്ടെത്തി. തുടർന്ന് ജുവലറി ജീവനക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പൊലീസ് സംഘത്തിൽ എസ്.ഐമാരായ എം.കെ. മുരളീധരൻ, ടി.ഗോപാലൻ, അബൂബക്കർ സിദ്ദിഖ്, എസ്.സി.പി.ഒമാരായ വി.അൽതാഫ്, എം.ജെറീഷ്, ജയകൃഷ്ണൻ എന്നിവരുമുണ്ടായിരുന്നു