sahodya
സിബിഎസ്ഇ സഹോദയ കിഡ്സ് ഫെസ്റ്റ് ലോഗോ സഹോദയ ജില്ലാ പ്രസിഡന്റ് എം അബ്ദുൽ നാസർ സിൽവർമൗണ്ട് സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ഖുർഷിദ് ആലം സലാറിന് നൽകി പ്രകാശനം ചെയ്യുന്നു

പെരിന്തൽമണ്ണ: സഹോദയ സ്‌കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ സംഘടിപ്പിക്കുന്ന കിഡ്സ് ഫെസ്റ്റ് ബ്ലോസ്സം'20 പെരിന്തൽമണ്ണ മേഖല കലോത്സവം ഫെബ്രുവരി ഒന്നിന് പെരിന്തൽമണ്ണ സിൽവർമൗണ്ട് ഇന്റർനാഷണൽ സ്‌കൂളിൽ നടക്കും. മേഖലയിലെ 12 സി.ബി.എസ്.ഇ വിദ്യാലയങ്ങളിൽ നിന്ന് എൽ.കെ.ജി, യു.കെ.ജി, ഒന്ന്, രണ്ട് ക്ലാസുകളിൽ പഠിക്കുന്ന 1200ൽ പരം വിദ്യാർത്ഥികൾ പങ്കെടുക്കും. രാവിലെ 10ന് പ്രശസ്ത ശിശു രോഗ വിദഗ്ദ്ധനും കലാ സാംസ്‌കാരിക സാമൂഹ്യ പ്രവർത്തകനുമായ ഡോ. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.
കലോത്സവത്തിന്റെ ലോഗോ സഹോദയ ജില്ലാ പ്രസിഡന്റ് എം. അബ്ദുൾ നാസർ സിൽവർമൗണ്ട് സ്‌കൂൾ പ്രിൻസിപ്പൽ ഡോ.ഖുർഷിദ് ആലം സലാറിന് നൽകി പ്രകാശനം ചെയ്തു.
പത്രസമ്മേളനത്തിൽ എം. അബ്ദുൾ നാസർ, എം.ടി മൊയ്തുട്ടി, ഡോ. ഖുർഷിദ് ആലം സലാർ,​ ഫാ. മാത്യു പതിപ്ലാക്കിൽ, വിനീത വി നായർ എന്നിവർ പങ്കെടുത്തു.