കോട്ടക്കൽ: പുത്തൂർവലിയപറമ്പ് വലിയാക്കതൊടി കോയകുട്ടി തങ്ങൾ (80) നിര്യാതനായി. വലിയപറമ്പ് മഹല്ല് കമ്മിറ്റിയുടെ ദീർഘകാല പ്രസിഡന്റായിരുന്നു. വലിയപറമ്പ്, പൂത്തൂർ, ചെറുകുന്ന്, മുണ്ടോത്ത്പറമ്പ്, അരീക്കൽ, ഉതരാണി എന്നീ സ്ഥലങ്ങളിൽ മദ്രസാധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഇമ്പിച്ചി ബീവി. മക്കൾ: മുഹമ്മദ് കോയ തങ്ങൾ (ജിദ്ദ), കുഞ്ഞി ബീവി, ബീക്കുഞ്ഞി ബീവി, സുഹറാബീവി, ആയിശബീവി, ഖദീജബീവി. മരുമക്കൾ: സുമയ്യബീവി, കുഞ്ഞികോയ തങ്ങൾ, അബ്ദുല്ല കോയതങ്ങൾ, സൈനുദ്ദീൻ കോയ തങ്ങൾ, മുഹമ്മദ് കോയ തങ്ങൾ, സി.ജെ.എസ് തങ്ങൾ.