പെരിന്തൽമണ്ണ: മങ്കട പൊലീസ് സ്റ്റേഷൻ പരിധിയിലെ കരിമലയിൽ അനധികൃതമായി ചെങ്കൽ ഖനനം ചെയ്ത് കടത്തിക്കൊണ്ടു പോവുകയായിരുന്ന രണ്ട് ടിപ്പർ ലോറികളും ഒരു ജെസിബിയും മങ്കട പൊലീസ് പിടിച്ചെടുത്തു. ഇവ തുടർനടപടികൾക്കായി ജിയോളജി വകുപ്പിന് കൈമാറി. വനിതാ എസ്.ഐ ഇന്ദിരാ മണി, സീനിയർ പോലീസ് ഓഫീസർ ബൈജു കുര്യാക്കോസ്, ശ്രീരാമൻ, ഹോം ഗാർഡ് ജയചന്ദ്രൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.