നിലമ്പൂർ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സൗഹൃദം കേരള പെൺകൂട്ടായ്മ നിലമ്പൂർ ടൗണിൽ പ്രതിഷേധ സംഗമം നടത്തി. ചന്തക്കുന്ന് ബസ് സ്റ്റാന്റിൽ നിന്നും പ്രകടനമായെത്തിയാണ് ടൗണിലെ ബസ് ടെർമിനലിൽ കൂട്ടായ്മ സംഘടിപ്പിച്ചത്. ചന്തക്കുന്നിൽ ജില്ല പഞ്ചായത്ത് അംഗം ഷെറീന മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. ബസ് സ്റ്റാന്റിലെ കൂട്ടായ്മയിൽ നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മുംതാസ് ബാബു മുഖ്യപ്രഭാഷണം നടത്തി.
അമരമ്പലം മുൻ പഞ്ചായത്ത് പ്രസിഡന്റ് സുജാത, റംല മമ്പാട്, ഫസ്ന മിയാൻ എന്നിവർ പ്രസംഗിച്ചു.