-p-k-krishnadas
p k krishnadas

മലപ്പുറം: സി.എ.എ പ്രതിഷേധത്തിന്റെ മറവിൽ തീവ്രവാദ സംഘടനകൾ കേരളത്തിൽ മതകലാപത്തിന് കോപ്പുകൂട്ടുന്നെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. സി.എ.എ പ്രതിഷേധത്തിന് മതഭീകര സംഘടനകൾ വിദേശഫണ്ട് കൈപ്പറ്റിയതായി കേന്ദ്ര ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്. യു.ഡി.എഫിന്റെ മനുഷ്യ ഭൂപടത്തിനും എൽ.ഡി.എഫിന്റെ മനുഷ്യച്ചങ്ങല അടക്കമുള്ള പ്രതിഷേധങ്ങൾക്കും ഈ ഫണ്ട് കൈപ്പറ്റിയോ എന്ന് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. ഏതുസമയവും പൊട്ടാവുന്ന അഗ്നിപർവതത്തിന് സമാനമാണ് കേരളത്തിലെ അവസ്ഥ. പൊലീസ് നിസംഗരായി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.