urdu-clbu
ചെമ്മങ്കടവ് സ്‌കൂളിലെ ഉറുദു ക്ലബ് സംഘടിപ്പിച്ച 'മിലൻ 2020' പി.ടി.എ. പ്രസിഡന്റ് പി.പി. അബ്ദുൽനാസർ ഉദ്ഘാടനം ചെയ്യുന്നു

ചെമ്മങ്കടവ്: പി.എം.എസ്.എ.എം.എ എച്ച്.എസ്.എസിലെ ഉറുദു ക്ലബ് സംസ്ഥാന തല സ്‌കൂൾ കലാ, കായിക മത്സരങ്ങളിലെ വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് പി.പി. അബ്ദുൾനാസർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.ജി. പ്രസാദ് അദ്ധ്യക്ഷനായി.
ഉറുദു സാഹിത്യകാരൻ ഡോ. ഷംസുദ്ദീൻ തിരൂർക്കാട് ഉപഹാരങ്ങൾ വിതരണം ചെയ്തു.
സ്‌കൂൾ മാനേജർ എൻ.കെ. അബ്ദുറഹൂഫ്, അദ്ധ്യാപകരായ ജമീല, ബിജു സക്കറിയ, എൻ.കെ. മുജീബ് റഹ്മാൻ, എം.ടി. അഹമ്മദ്, കെ.എ. അനി, വിദ്യാർഥി പ്രതിനിധികളായ എ. അംജദ് ഹുസൈൻ, പി. സന തുടങ്ങിയവർ പ്രസംഗിച്ചു.