bank-panimudak
പണിമുടക്കിയ ബാങ്ക് ജീവനക്കാർ മലപ്പുറം എസ്ബിഐക്ക് മുന്നിൽ നടത്തിയ ധർണ്ണ സി.ഐ.ടി.യു.ജില്ലാ സെക്രട്ടറി വി.പി.സക്കറിയ ഉദ്ഘാടനം ചെയ്യുന്നു.


മലപ്പുറം: ബാങ്ക് ജീവനക്കാരും ഓഫീസർമാരും നടത്തിയ സൂചനാ പണിമുടക്ക് ജില്ലയിൽ പൂർണ്ണം. പണിമുടക്ക് ഇന്നും തുടരും. പണിമുടക്കിയവർ ഇന്നലെ മലപ്പുറത്ത് കുന്നുമ്മൽ സ്‌റ്റേറ്റ് ബാങ്കിന് മുന്നിൽ ധർണ്ണ നടത്തി. ഒമ്പത് സംഘടനകളടങ്ങിയ ബാങ്ക് യൂണിയൻസ് ഐക്യവേദിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. ധർണ്ണ സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി വി.പി. സക്കറിയ ഉദ്ഘാടനം ചെയ്തു. ജി.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.രമേശ്, കെ.
പ്രകാശൻ, വിവേക് മോഹൻ, ഒ.പ്രജിത് കുമാർ, ശ്രീലസിത് തുടങ്ങിയവർ അഭിവാദ്യം ചെയ്തു. ഐക്യവേദി ജില്ലാ കൺവീനർ എ.അഹമ്മദ്, ആർ.വി.രഞ്ജിത്,​​ ജയകുമാർ, പി.കെ. മിനി, എ.വിജിത്, ഇ. ബിനോയ്, ഷിജു, ജിൽജിത്, ബബിത, ഷെമീർ, എസ്.ബാലചന്ദ്രൻ ,കെ. രാമപ്രസാദ് , സി.മിഥുൻ, ദിവ്യ, അഖിൽ, സാജു, എസ്.കെ. സുധീർ, ആതിര കൃഷ്ണൻ, കെ.ജി.മദനൻ,
പി.അലി തുടങ്ങിയവർ നേതൃത്വം നൽകി.