silpasala
താലൂക്ക് പരിധിയിലെ മെഡിക്കൽ ഷോപ്പ് ഉടമകൾക്കും ഫാർമസിസ്റ്റുകൾക്കുമായി ഏകദിന ശിൽപ്പശാല നിലമ്പൂർ വ്യാപാരഭവനിൽ ഡോ.കെ.കെ.പ്രവീണ ഉദ്ഘാടനം ചെയ്യുന്നു

നിലമ്പൂർ: താലൂക്ക് പരിധിയിലെ മെഡിക്കൽ ഷോപ്പ് ഉടമകൾക്കും ഫാർമസിസ്റ്റുകൾക്കുമായി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. ആന്റി മൈക്രോബിയൽ, സൈക്കോ ആക്ടീവ് മരുന്നുകളുടെ ദുരുപയോഗം തടയാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് കോഴിക്കോട് അസി. ഡ്രഗ്സ് കൺട്രോളറുടെ നേതൃത്വത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചത്. നിലമ്പൂർ വ്യാപാരഭവനിൽ നടന്ന പരിപാടി ഡോ.കെ.കെ.പ്രവീണ ഉദ്ഘാടനം ചെയ്തു.റീജണൽ ഡ്രഗ് ഇൻസ്‌പെക്ടർ ഷാജി എം.വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.രാജൻ പൂവാടി, ടി.ഷുഹൈബ്,​ മലപ്പുറം ഡ്രഗ് ഇൻസ്‌പെക്ടർ ശാന്തി കൃഷ്ണ,​ ആർ.അരുൺകുമാർ എന്നിവർ പ്രസംഗിച്ചു. പി.സജിത്, ആർ.സാജു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.