കോട്ടയ്ക്കൽ: സ്‌കൂളിന്റെ പുറത്തേക്കൊരു യാത്ര പോകണമെന്ന ഭിന്നശേഷി കുട്ടികളുടെ ആഗ്രഹം ഏറ്റെടുത്ത് പി.ടി.എ യുടെ നേതൃത്വത്തിൽ ടൂർ സംഘടിപ്പിച്ചു. കോട്ടൂർ എ.കെ എം എച്ച്.എസ്.എസ് പി.ടി.എ യുടെ നേതൃത്വത്തിലാണ് വിനോദയാത്ര സംഘടിപ്പിച്ചത്. ഓട്ടിസം, മാനസിക വൈകല്യം, സെറിബ്രൽ പാൾസി, മൾട്ടിപ്പൾ ഡിസബിലിറ്റി തുടങ്ങിയവയുള്ള വിദ്യാർത്ഥികളായിരുന്നു യാത്രയിലുണ്ടായിരുന്നത്. റിസോഴ്സ് ടീച്ചർ സനിത, പി.ടി.എ വൈസ് പ്രസിഡന്റ് ജയദേവൻ കോട്ടയ്ക്കൽ, എം.ടി.എ പ്രസിഡന്റ് സൈബുന്നീസ, ഖാദർ, റഫീഖ് കടലായി മിനി എന്നിവർ നേതൃത്വം നൽകി.