road-electric-post
റോഡിനു നടുവിലെ വൈദ്യുതിക്കാലാണ് വില്ലനാവുന്ന

മഞ്ചേരി:ആഘോഷമായി ഉദ്ഘാടനം കഴിഞ്ഞ മഞ്ചേരി പുല്ലൂർ എറാമ്പ്ര മണ്ണാറക്കൽ റോഡിലൂടെ യാത്രചെയ്യാനാവാതെ നാട്ടുകാർ. റോഡിനു നടുവിലെ വൈദ്യുതിക്കാലാണ് വില്ലനാവുന്നത്.
റോഡിന്റെ നിർമ്മണപ്രവൃത്തി നടക്കുന്ന സമയത്ത് തന്നെ വൈദ്യുതിക്കാൽ മാറ്റണമെന്ന ആവശ്യമുയർന്നിരുന്നു. മാറ്റി സ്ഥാപിക്കാൻ വൈദ്യുതി വകുപ്പിൽ അപേക്ഷ നൽകിയിരുന്നെങ്കിലും അനുകൂലമായ നടപടി ഉണ്ടായില്ല. ഇതിനിടെ റോഡ് നിർമ്മാണം പൂർത്തീകരിച്ചു. റോഡിനു നടുവിലെ പോസ്റ്റ് വിലങ്ങുതടിയാവുമ്പോൾ പാതയിൽ വാഹനഗതാഗതവും പ്രയാസത്തിലാണ്. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മഞ്ചേരിയുടെ പുരോഗതിക്ക് വാട്സാപ് കൂട്ടായ്മ രംഗത്തെത്തി.
ആഘോഷമായി റോഡ് ഉദ്ഘാടനം ചെയ്യുമ്പോൾ പാതയിലൂടെ സുഗമമായ യാത്ര ഉറപ്പാക്കാത്ത അധികൃതരുടെ നടപടി വ്യാപക പരാതികൾക്കാണ് കാരണമാവുന്നത്.