പട്ടാമ്പി: പൗരത്വ ബില്ലിനെതിരെ വി.കെ.ശ്രീകണ്ഠൻ എം.പി നയിക്കുന്ന ലോംഗ് മാർച്ച് പട്ടാമ്പിയിൽ നിന്നും ആരംഭിച്ചു. നിളാ ആശുപത്രി പരിസരത്തുനിന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ജാഥ ക്യാപ്റ്റൻ വി.കെ.ശ്രീകണ്ഠൻ എം.പിക്ക് പതാക കൈമാറി. മുൻ എം.എൽ.എ സി.പി.മുഹമ്മദ്, മുൻ എം.പി വി.എസ്.വിജയരാഘവൻ, നഗരസഭ ചെയർമാൻ കെ.എസ്.ബി.എ.തങ്ങൾ തുടങ്ങിയ നേതാക്കളും മാർച്ചിൽ അണിനിരന്നു.
കെ.എ.ചന്ദ്രൻ, സി.വി. ബാലചന്ദ്രൻ, ജിതേഷ് മൊഴികുന്നം, സി. ചന്ദ്രൻ, ഇ.ടി ഉമ്മർ, കെ.എ.തുളസി, ശാന്ത ജയറാം, കമ്മുകുട്ടി എടത്തോൾ എന്നിവർ പങ്കെടുത്തു. വല്ലപ്പുഴ, നെല്ലായ, ചെർപ്പുളശ്ശേരി, തിരുവാഴിയോട്, ശ്രീകൃഷ്ണപുരം, കരിമ്പുഴ, കുമരംപുത്തൂർ, ചിറക്കൽപടി, തച്ചമ്പാറ, കരിമ്പ, മുണ്ടൂർ, പുതുപ്പരിയാരം തുടങ്ങിയ കേന്ദ്രങ്ങളിലൂടെ 82 കിലോമീറ്റർ പദയാത്രയായി നീങ്ങുന്ന ലോംഗ് മാർച്ച് ജനുവരി ഒമ്പതിന് പാലക്കാട് സമാപിക്കും.