പാലക്കാട്: വിശ്വാസ്, ജില്ലാ ബാർ അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ പ്ലീ ബാർഗെയിനിംഗ് എന്ന വിഷയത്തിൽ ജില്ലാ ബാർ അസോസിയേഷൻ ഹാളിൽ നടന്ന സെമിനാർ മുൻ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഏബ്രഹാം മാത്യൂ ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ മികച്ച കോടതി വ്യവഹാരങ്ങളിൽ ഒന്നാണ് കേരളം. കോടതി വ്യവഹാരങ്ങളിലെ കാലതാമസം ഒഴിവാക്കാൻ പ്ലീ ബാർഗെയിനിംഗ് കൊണ്ട് സാധിക്കുമെന്നും ജനങ്ങളുടെ സംസ്‌കാരത്തെ ആശ്രയിച്ചാണ് ഏതൊരു വ്യവസ്ഥയ്ക്കും വിജയം ഉണ്ടാവുകയുള്ളു. സാങ്കേതിക വിദ്യയുടെ കടന്ന് കയറ്റത്തിൽ യുവതലമുറ പുസ്തകങ്ങൾ പഠിച്ചും ആവശ്യമെങ്കിൽ സോഫ്റ്റു വെയറുകളെ പഠനസഹായിയാക്കി കേസുകൾ പഠിച്ച് മാതൃകയാകണമെന്നും സംസ്ഥാനത്തെ മികച്ച ബാർ അസോസിയേഷനുകളിൽ ഒന്നാണ് ജില്ലയിലേതെന്നും ജഡ്ജ് ജസ്റ്റിസ് ഏബ്രഹാം മാത്യൂ പറഞ്ഞു.
ഇന്റർ ലോ കോളെജ് ഡിബേറ്റ് മത്സരത്തിലെ വിജയികൾക്ക് ജസ്റ്റിസ് ഏബ്രഹാം മാത്യൂ സമ്മാനം വിതരണം ചെയ്തു. ജില്ലാ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ടി.ഗിരി അധ്യക്ഷനായ യോഗത്തിൽ ജില്ലാ ജഡ്ജ് കെ.പി ഇന്ദിര, ജില്ലാ കലക്ടറും വിശ്വാസിന്റെ പ്രസിഡന്റുകൂടിയായ ഡി.ബാലമുരളി എന്നിവർ മുഖ്യാതിഥിയായി. മുൻ ജില്ലാ ജഡ്ജ് ഭദ്രൻ, വിശ്വാസ് സെക്രട്ടറിയും അസി. പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. പി പ്രേംനാഥ്, ഗവ പ്ലീഡർ അഡ്വ.പി.അനിൽ, കേരള ബാർ കൗൺസിൽ അംഗം അഡ്വ. പി. ശ്രീപ്രകാശ് എന്നിവർ സംസാരിച്ചു.