മണ്ണാർക്കാട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി ഡോക്ടർ ദമ്പതികൾ. ഡോക്ടർമാരായ സരിനും സൗമ്യസരിനുമാണ് ഒറ്റപ്പാലത്തെ വീടിനുമുന്നിൽ സ്ഥിപിച്ച ബോർഡിലാണ് പ്രതിഷേധവാചകങ്ങൾ എഴുതിച്ചേർത്തത്. പരിശോധനയും നിർദ്ദേശങ്ങളും ഭരണഘടനയിലുള്ള വിശ്വാസത്തിന് വിധേയം എന്നാണ് എഴുതിയിരിക്കുന്നത്.
ചികിത്സതേടിയെത്തുന്ന രോഗികളെ യാതൊരുവിധ വേർതിരിവുമില്ലാതെ ചികിത്സിക്കണമെന്നാണ് പഠനംപൂർത്തിയാക്കി പുറത്തിറങ്ങുന്ന ഓരോ ഡോക്ടർമാരും പ്രതിജ്ഞയെടുക്കുന്നത്. അതിന് സമാന ആശയമാണ് ഇന്ത്യൻ ഭരണഘടനയുടെയും അടിസ്ഥാനം. മതത്തിന്റെ പേരിൽ വിഭജനം പാടില്ല. ഇതിനൊക്കെ എതിരാണ് പൗരത്വ ഭേദഗതി നിയമം അതുകൊണ്ടാണ് തങ്ങൾ പ്രതിഷേധിക്കാൻ തീരുമാനിച്ചതെന്ന് ഡോ:സൗമ്യ പറയുന്നു. ഐ.എ.എസ് നേടിയ ഡോ:സരിൻ അത് രാജിവച്ചശേഷം സജീവ രാഷ്ട്രീയപ്രവർത്തകനാകുയായിരുന്നു. നെന്മാറ അവൈറ്റിസ് ഹോസ്പിറ്റലിലാണ് ഡോ: സൗമ്യ പ്രാക്ടീസ് ചെയ്യുന്നത്. എന്തായാലും ഡോക്ടർ ദമ്പതികളുടെ ബോർഡ് സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിക്കഴിഞ്ഞു.