വാളയാർ: ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ വാളയാറിൽ നടന്ന പൊതുയോഗം കെ.വി.വിജയദാസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.സി.എൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറി ആർ.ഹരിദാസ് അദ്ധ്യക്ഷനായി.
എ.ഐ. ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡണ്ട് വിജയൻ കുനിശ്ശേരി, എസ്.ടി.യു ജില്ലാ പ്രസിഡണ്ട് എം.എം. ഹമീദ്, നിതിൻ കണിച്ചേരി, സി.ഐ.ടി.യു പുതുശ്ശേരി ഡിവിഷൻ സെക്രട്ടറി കെ.സുരേഷ് , എം.സി.എൽ. ലേബർ യൂണിയൻ പ്രസിഡണ്ട് എൻ. തങ്കച്ചൻ , ഐ.എൻ.ടി.യു.സി പുതുശ്ശേരി മണ്ഡലം പ്രസിഡണ്ട് സുദർശനൻ ,എം.സി.എൽ വർക്കേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി ) ജനറൽ സെക്രട്ടറി വി.ഹരിദാസ് , കൃഷ്ണസാമി എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.
എം.സി.എൽ. എംപ്ലോയീസ് ഓർഗനൈസേഷൻ (എസ്.ടി.യു) ജനറൽ സെക്രട്ടറി സി.പി.മുഹമ്മദ് ബഷീർ സ്വാഗതവും എം.സി. എൽ. ലേബർ യൂണിയൻ സെക്രട്ടറി ആർ.കണ്ണൻ നന്ദിയും പറഞ്ഞു.

ഫോട്ടോ: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ വാളയാറിൽ നടന്ന പ്രകടനം