film-fest
അഞ്ചാമത് ഡയലോഗ് അന്താരാഷ്ട്ര ചലചിത്രോത്സവം പി.ഉണ്ണി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഒറ്റപ്പാലം: ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം പി.ഉണ്ണി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംവിധായകരായ അരുൺ ബോസ്, ആർ.പി.അമുദൻ, നടൻ ഇർഷാദ് അലി, ചലച്ചിത്ര അക്കാഡമി ജനറൽ കൗൺസിൽ അംഗം ജി.പി.രാമചന്ദ്രൻ, നഗരസഭാദ്ധ്യക്ഷൻ എൻ.എം.നാരായണൻ നമ്പൂതിരി, ഉപാദ്ധ്യക്ഷ കെ.രത്നമ്മ, ഇ.രാമചന്ദ്രൻ, സി.കെ.വത്സലൻ, പി.മഹേഷ് തുടങ്ങിയവർ സംസാരിച്ചു.

ഇന്നലെ ഒരു ഞായറാഴ്ച, ഇൻശാ അല്ലാഹ് ഫുട്‌ബാൾ, ബയോസ്‌കോപ്, ചോല, യൊമദൈൻ, ആർട്ടിക്കിൾ 15, അലയിൻ തിസൈ, യുലി തുടങ്ങിയ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഇന്ന് പേരൻപ്, ഹ്യൂമൻ, സ്പേസ്, ടൈം ആന്റ് ഹ്യൂമൻ, ഉടലാഴം, ബീൻപോൾ, ആനിമാനി, ജെല്ലിക്കെട്ട്, പോർട്രൈറ്റ് ഓഫ് എ ലേഡി ഓൺ ഫയർ, പെയിൻ ആന്റ് ഗ്ലോറി, ഡീഗോ മറഡോണ തുടങ്ങിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഉച്ചയ്ക്ക് ഒന്നിന് ആർ.പി.അമുദൻ സംവിധാനം ചെയ്ത 'മൈ കാസ്റ്റ്' എന്ന ഡോക്യുമെന്ററിയുടെ പ്രത്യേക പ്രദർശനവുമുണ്ടാകും.