പാലക്കാട്: എ.ഡി.ജി.പി തസ്തികയിലേക്ക് തന്നെ തരം താഴ്ത്താനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശ തരം തിരിക്കലാണെന്ന് മുതിർന്ന ഡി.ജി.പി ജേക്കബ് തോമസ് പറഞ്ഞു.
സമൂഹത്തോടുള്ള ഉത്തരവാദിത്വം നിർവഹിക്കുമ്പോൾ നഷ്ടങ്ങൾ ഉണ്ടാവും. നീതിമാനാണ് നീതി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സർക്കാർ പറയുന്നത് പൗരന്മാർക്ക് അനുസരിക്കുകയല്ലേ നിർവാഹമുള്ളു. പൊലീസിൽ എസ്.ഐ തസ്തികയ്ക്കും അതിന്റേതായ വിലയുണ്ട്. അത് ലഭിച്ചാലും സ്വീകരിക്കും. സ്രാവുകൾക്കൊപ്പമുള്ള നീന്തൽ അത്ര സുഖകരമല്ല. എനിക്കെതിരെയുള്ള നടപടികൾ സമൂഹത്തിനുള്ള സന്ദേശമാണ്, അത് നല്ല സന്ദേശമാണോ എന്നത് ആലോചിക്കേണ്ട വിഷയമാണ് -അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.