arif-mohammad-khan

പാലക്കാട്: നയപ്രഖ്യാപന പ്രസംഗത്തിൽ നിയമം അനുശാസിക്കുന്ന ഉത്തരവാദിത്വം നിർവഹിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജനാധിപത്യത്തിൽ അഭിപ്രായ വ്യത്യാസം സ്വാഭാവികമാണ്. അതെല്ലാം ചർച്ചയിലൂടെ പരിഹരിക്കണം.

പാർലമെന്റ് പാസാക്കിയ നിയമത്തെ സംസ്ഥാന സർക്കാർ എതിർക്കുന്നത് നിയമ വിരുദ്ധമാണ്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം സംബന്ധിച്ച കേസിൽ തീരുമാനമെടുക്കേണ്ടത് സുപ്രീംകോടതിയാണ്. പാർലമെന്റും നിയമസഭയും അധികാര പരിധി ലംഘിക്കരുത്. പൗരത്വവുമായി ബന്ധപ്പെട്ട കാര്യം നിയമസഭയ്ക്ക് തീരുമാനിക്കാവുന്നതല്ല.

പൗരത്വ നിയമം നടപ്പാക്കാതെ, അതേക്കുറിച്ച് പ്രമേയം പാസാക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഇപ്പോഴുള്ള നിയമം സസ്‌പെൻഡ് ചെയ്യണം. മറിച്ച് എന്ത് ചെയ്താലും അത് ഭരണഘടനാ വിരുദ്ധമാണ്. രാഷ്ട്രപതി ഒപ്പുവച്ച നിയമം സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.