വടക്കഞ്ചേരി: അമ്മയേയും മൂന്നുമാസം പ്രായമുള്ള മകളെയും വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആയക്കാട് അടിയത്തുപാടം മനോജിന്റെ ഭാര്യ നിജയെയും (33) മൂന്നുമാസം പ്രായമുള്ള മകളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് മനോജിന്റെ അമ്മ ടൗണിൽ പോയി തിരിച്ചുവന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. തെലുങ്കാനയിൽ സ്‌കൂൾ നടത്തുകയാണ് മനോജ്. നിജ അവിടെ ടീച്ചറായിരുന്നു. പ്രസവത്തിനാണ് ഇവർ നാട്ടിൽ വന്നത്. മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും നിജ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അനുലക്ഷ്മി,അനീഷ എന്നിവരാണ് നിജയുടെ മറ്റുമക്കൾ.