28-neerchal

ഇലവുംതിട്ട: തൊഴിലുറപ്പ് തൊഴിലാളികളായ 150 ഓളം സ്ത്രീകളുടെ കരുത്തിൽ എരമത്തിൽ പടി - രാമൻചിറ തോടിന് പുനർജീവനം. കാടും ചെളിയും നിറഞ്ഞ് ഒഴുക്ക് നിലച്ച തോട് മാലിന്യവാഹിനിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണ കുറുപ്പിന്റെ നേതൃത്വത്തിൽ തൊഴിലാളികളുടെ ചിട്ടയായ പണിയിൽ 9,10 വാർഡുകളിലെ തോടിനാണ് ജീവൻവച്ചത്. നീർച്ചാലുകളുടെ വീണ്ടെടുപ്പിന് ഇനി ഞാൻ ഒഴുകട്ടെ എന്ന സന്ദേശവുമായി മെഴുവേലി ഗ്രാമപഞ്ചായത്തും ഹരിത കേരള മിഷനും സംയുക്തമായാണ് പരിപാടി ആസൂത്രണം ചെയ്തത്. വൈസ് പ്രസിഡന്റ് എൻ.സുലോചന അദ്ധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകൻ ഡോ.ബിജു മുഖ്യാതിഥിയായിരുന്നു. ഹരിത കേരള മിഷൻ ജില്ലാ കോ -ഓർഡിനേറ്റർ ആർ.രാജേഷ് മുഖ്യപ്രഭാഷണം നടത്തി.പന്തളം ബ്ലോക്ക് അംഗം പി.കെ.തങ്കമ്മ, പഞ്ചായത്ത് അംഗങ്ങളായ എം.കെ.സത്യവ്രതൻ, ബി.എസ്.അനീഷ്‌മോൻ,ഷൈനിലാൽ,രാജി ദാമോധരൻ,ഗിരിജ ശുഭാനന്ദൻ,സീമാ ബിനു, എ.ആർ.ബാലൻ, കെ.എൻ.രാധാചന്ദ്രൻ, അനിതാ ഭാസ്‌കർ, ലീല രാധാകൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി ആർ.സേതു, സി.ഡി.എസ് ചെയർപേഴ്സൺ, ശ്രീലതാ വിശ്വംഭരൻ, ടി.ആർ.ജയശങ്കർ എന്നിവർ പ്രസംഗിച്ചു.