കരട് വോട്ടർപട്ടിക
പത്തനംതിട്ട : ജില്ലയിലെ തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂർ മണ്ഡലങ്ങളിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. പഞ്ചായത്ത്, താലൂക്ക്, വില്ലേജ് ഓഫീസുകളിൽ കരട് വോട്ടർ പട്ടിക പരിശോധിക്കാം.
പുതുതായി പേര് ചേർക്കുന്നതിനും നിലവിലുള്ള തിരുത്തലുകൾ വരുത്തുന്നതിനും ബൂത്ത് മാറുന്നതിനും 15ന് മുൻപായി ഇലക്ഷൻ കമ്മീഷന്റെ വെബ്‌സൈറ്റിൽ സ്വന്തമായോ, അടുത്തുള്ള അക്ഷയ കേന്ദ്രം മഖേനയോ ഓൺലൈനായി അപേക്ഷിക്കാം.
വാക്ക് ഇൻ ഇന്റർവ്യു
പത്തനംതിട്ട : മൃഗസംരക്ഷണ വകുപ്പിൽ ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല മൃഗചികിത്സ സേവനം നൽകുന്നതിനായി കേരള സ്‌റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ രഹിതരായിട്ടുള്ള വെറ്ററിനറി സയൻസ് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തിൽ സർവീസിൽ നിന്ന് വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. പത്തനംതിട്ട വെറ്ററിനറി കോംപ്ലക്‌സിൽ ഏഴിന് രാവിലെ 11.30ന് ഇന്റർവ്യു നടക്കും.
തെരഞ്ഞെടുക്കപ്പെടുന്നവരെ 179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ പ്രതിമാസം 39,500 രൂപ ഹോണറേറിയത്തിൽ നിബന്ധനകൾക്ക് വിധേയമായി നിയമിക്കും. വൈകന്നേരം ആറു മുതൽ രാവിലെ ആറുവരെയാണ് രാത്രികാല മൃഗചികിത്സാ സേവനം നൽകേണ്ടത്. താൽപര്യമുള്ളവർ ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒർജിനലും പകർപ്പും സഹിതം ഇന്റർവ്യുവിന് ഹാജരാകണം. ഫോൺ: 04682322762.
പരിശീലനം
പത്തനംതിട്ട : കോന്നി സി.എഫ്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമാണം, ഗുണനിലവാരം, വിപണനം, ഭക്ഷ്യസുരക്ഷ എന്നിവ സംബന്ധിച്ച് ആറു മുതൽ 10 വരെ പരിശീലനം നൽകും. അപേക്ഷകർ ഭക്ഷ്യസംസ്‌കരണം, വിപണനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നതിനും സംരംഭങ്ങൾ ആരംഭിക്കുന്നതിനും താൽപര്യമുള്ളവർ ആയിരിക്കണം. നിലവിൽ ഭക്ഷ്യസംസ്‌കരണ യൂണിറ്റുകൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് മുൻഗണനയുണ്ടായിരിക്കും. ഫോൺ: 04682241144 .