31-robin

പ്രമാടം: ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ വി. കോട്ടയം നിലമേൽ കോണത്ത് വയൽഎലായിൽ 30 വർഷത്തിന് ശേഷം വിത്തെറിഞ്ഞു. 6 ഹെക്ടർ തരിശുനിലത്ത് കർഷകരുടെയും ഭൂവുടമകളുടെയും സഹകരണത്തോടെയാണ് നെൽകൃഷി ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ വിത്ത് വിതയ്ക്കൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലിസി ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ആൻസി എം. സലിം, ഉദ്യോഗസ്ഥരായ ചന്ദ്രബാബു, ജയചന്ദ്രൻ, ഹരിത കേരള മിഷൻ പ്രതിനിധി ഗോകുൽ, തൊഴിലുറപ്പുപദ്ധതി ഉദ്യോഗസ്ഥരായ ശരത് , അനിൽ, ആഗ്രോസർവീസ് സെന്റർ ഫെസിലിറ്റേറ്റർ വത്സലകുമാരി, പാടശേഖര സമിതി പ്രസിഡന്റ് ഡി.ബാബു, സെക്രട്ടറി ഗോപകുമാർ
ജോസ് പനച്ചക്കൽ, സുശീല കാർത്തികേയൻ എന്നിവർ പ്രസംഗിച്ചു .