റാന്നി: പഴവങ്ങാടി പഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര കായിക വികസന പദ്ധതിയുടെ ഭാഗമുള്ള പരിശീലനം ആരംഭിച്ചു. ചേത്തയ്ക്കൽ മിനി സ്റ്റേഡിയത്തിൽ വോളിബോൾ മത്സരങ്ങളുടെ പരിശീലനമാണ് തുടങ്ങിയത്.വിവിധ വാർഡുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്.പരിശീലന പരിപാടിയുടെ ഉദ്ഘാടനവും സർടിഫിക്കറ്റ് വിതരണവും പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് കുറിയാക്കോസ് നിർവഹിച്ചു.വൈസ്.പ്രസിഡന്റ് അനിസുരേഷ് അദ്ധ്യക്ഷത വഹിച്ചു.പൊന്നി തോമസ്, അനു ടി.ശമുവേൽ,ബെറ്റ് സികെ.ഉമ്മൻ, കെ.എൻ. രാജേന്ദ്രൻ,ടി.ജി തങ്കപ്പൻ പിള്ള 'ബിനു സി.മാത്യു രാജ് മോഹൻ തമ്പി, അനിൽ എം.കുര്യൻ,സിബി മാമ്മൻ എന്നിവർ സംസാരിച്ചു.