പ്രക്കാനം: കാളിഘട്ട് തപസ്യ ആർട്സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെയും അടൂർ മൗണ്ട്സിയോൺ മെഡിക്കൽ കോളേജിന്റെയും സമയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. ചെന്നീർക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിംസ് കെ.സാം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ.കെ.ശശി അദ്ധ്യക്ഷത വഹിച്ചു.രണ്ടാം വാർഡ് മെമ്പർ ശ്രീലത ശശി,ഡോക്ടർ രേവതി,ഡോക്ടർ അഞ്ജന,റോബിൻ രാജു,എസ്.പ്രഭാകരൻ തമ്പി ,കെ .ശിവരാമൻ, അച്ചു ആനന്ദ്, സി.കെ. മഹേശ് എന്നിവർ പ്രസംഗിച്ചു.