കോഴഞ്ചേരി: പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥതയ്ക്കും, പ്രളയത്തിന്റെ മറവിലും, കുടിവെള്ളവിതരണത്തിലും നടത്തിയ അഴിമതിയിലും അന്വേഷണം ആവശ്യപ്പെട്ട് കോഴഞ്ചേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സി.കേശവസൻ സ്ക്വയറിൽ നടത്തിയ സേവ് കോഴഞ്ചേരി ക്യാമ്പയിന്റെ ഉദ്ഘാടനം കെ.പി.സി.സി അംഗം കെ.കെ. റോയിസൺ നിർവഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ കെ.തോമസ് ജോൺ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി സെക്രട്ടറി ജെറി മാത്യു സാം പ്രകടനം ഫ്ളാഗ് ഓഫ് ചെയ്തു.ബ്ലോക്ക് സെക്രട്ടറി പ്രമോദ് കുമാർ, പഞ്ചായത്തംഗങ്ങളായ ജോമോൻ പുതുപ്പറമ്പിൽ, സാറാമ്മ ഷാജൻ, അശോക് ഗോപിനാഥ്, ബാബു വടക്കേൽ,സത്യൻ നായർ,ബി.സി.മനോജ്,രാജു പള്ളത്തറ,ലീബ ബിജി,ഹരീന്ദ്രൻ നായർ,സുനോജ് വർഗീസ്,സജി വെള്ളാറേത്ത് മുതലായവർ യോഗത്തെ അഭിസംബോധന ചെയ്തു. കുരങ്ങുമലയിലുള്ള ശുദ്ധജല വിതരണ പദ്ധതി എത്ര വേഗം പൂർത്തിയാക്കി കുടിവെള്ള വിതരണം നടത്തണമെന്ന് മന്ത്രിയോട് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.തുടർന്ന് ടൗൺ ചുറ്റി നടത്തിയ പ്രകടനം കോഴഞ്ചേരി പഞ്ചായത്തോഫീസിന് മുമ്പിൽ സമാപിച്ചു.