പത്തനംതിട്ട : പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ ഭാഗമായി പത്തനംതിട്ട നഗരസഭ വിവിധ ബോധവൽക്കരണ പ്രചാരണ പരിപാടികൾ ആരംഭിച്ചു. ഇന്നലെ രാവിലെ എട്ടിന് നഗരസഭ മാർക്കറ്റിൽ പൊതുജന ബോധവൽക്കരണവും തുണി സഞ്ചി വിതരണവും പ്ലാസ്റ്റിക്ക് രഹിത പത്തനംതിട്ട പ്രതിജ്ഞയും നഗരസഭ അദ്ധ്യക്ഷ റോസ്ലിൻ സന്തോഷിന്റെ നേതൃത്വത്തിൽ നടന്നു. അടുത്ത രണ്ടാഴ്ചക്കാലം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ബോധവൽക്കരണം, തുടർ നിയമനടപടികൾ ഉൾപ്പെടെയുളളവ സ്വീകരിക്കും.