പത്തനംതിട്ട: ജില്ലാ സ്‌പോർട്സ് കൗൺസിൽ അംഗം, ജില്ലാ ഹോക്കി അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച കെ.കെ സോമരാജന്റെ 4-ാം അനുസ്മരണ സമ്മേളനം ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ആർ.പ്രസന്നകുമാർ അദ്ധ്യക്ഷനായിരുന്നു. സി.ഡി മോഹൻദാസ്, ടി.പി കുമാർ, സി.ഡി.ജയൻ, അമൃത് രാജ്, ഗോകുൽ രാജ്, ജയേഷ് ഗോപി, റോബിൻ വിളവിനാൽ എന്നിവർ സംസാരിച്ചു.