പന്തളം: ആരും സഹായിക്കാനില്ലാത്ത വൃദ്ധമാതാവിന് സഹായവുമായി പന്തളം ജനമൈത്രി പൊലീസ്.

പന്തളം മുട്ടാർ മങ്ങാരം മുളയ്ക്കൽതുണ്ടിൽ ശാന്ത (70)നാണു പന്തളം ജനമൈത്രി പൊലീസ് ഭക്ഷണ സാധനങ്ങൾ വീട്ടിൽ എത്തിച്ചു കൊടുത്തത്. ജനമൈത്രി ഭവനസന്ദർശനത്തിന്റെ ഭാഗമായി ബീറ്റ് ഓഫീസർമാരായ അമീഷ്,സുനി എന്നിവർ ശാന്തയുടെ വീട്ടിൽ എത്തിയപ്പോഴാണ് ഈ വൃദ്ധ മാതാവിന്റെ ദുരവസ്ഥ കണ്ടറിഞ്ഞത്.വികലാംഗനായ മകൻ മരിച്ചതിനു ശേഷം ഒറ്റപെട്ടുപോയ ശാന്ത അയൽവാസികളുടെ സഹായത്തോടെയാണ് ഉപജീവനം നടത്തിവന്നത്.കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ജയചന്ദ്രൻ, ബീറ്റ് ഓഫീസർമാരായ അമീഷ്, സുനി,വിജയകാന്ത്, രാജേഷ്‌ചെറിയാൻ എന്നിവർ ചേർന്നു വീട്ടിലെത്തിയാണ് ഭക്ഷ്യ കിറ്റ് നൽകിയത്.