01-elavumthitta
ഇലവുംതിട്ട വ്യാപാരാവ്യവസായി ഏകോപന സമിതി ഇലവുംതിട്ട യൂണിറ്റിന്റെ നേത്യത്വത്തിൽ ക്രിസ്തുമസ് ​ പുതുവൽസര ആഘോഷവും കുടുംബ സംഗമവും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസി.എ ജെ ഷാജഹാൻ യോഗം ഉദ്ഘാടനം ചെ​യ്യുന്നു

ഇലവുംതിട്ട: വ്യാപാരാവ്യവസായി ഏകോപന സമിതി ഇലവുംതിട്ട യൂണിറ്റിന്റെ നേതൃത്വത്തിൽ ക്രിസ്മസ് ​ പുതുവത്സര ആഘോഷവും കുടുംബ സംഗമവും നടത്തി. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസി.എ.ജെ ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മെഴുവേലി പഞ്ചായത്ത് പ്രസി.എൻ ഗോപാലകൃഷ്ണകുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി.ഇലവുംതിട്ടയിൽ 40 വർഷത്തിലേറെയായി വ്യാപാരം നടത്തുന്ന 20 അംഗങ്ങളെ ജില്ലാ ജനറൽ സെക്രട്ടറി കെ.ഇ മാത്യു ആദരിച്ചു.വ്യാപാരികളുടെ മക്കളിൽ ഉയർന്ന മാർക്ക് വാങ്ങി വിജയിച്ചവരേയും,കലാപ്രതിഭകളേയുംഅനുമോദിച്ചു.ജില്ലാകമ്മിറ്റിയംഗങ്ങൾക്ക് സ്വീകരണവും നൽകി. ശശി ഐസക്ക്,കെ.എം ഷാജഹാൻ,പ്രസാദ് ആന്ദഭവൻ,ഷെജീർ,കെ.കെ ജയിൻ, ടി.ടി അഹമ്മദ്, കൂടൽ ശ്രീകുമാർ,മോഹനൻ മയൂരി,എന്നിവർ സംസാരിച്ചു.യൂണിറ്റ് പ്രസി.മഹൽ രാജ്, അദ്ധ്യക്ഷത വഹിച്ചു.യൂണിറ്റ് ജനറൽ സെക്രട്ടറി ബിനുപല്ലവി,രാമചന്ദ്രൻ കരിക്കൽഎന്നിവർ സംസാരിച്ചു. യോഗശേഷം വ്യാപാരികളുടെ മക്കളുടെ കലാപരിപാടിയും ഡോ.പന്തളം സുരേഷ് ബാബു നയിച്ച ഗാനമേളയും നടന്നു.